VIJAY SETHUPATHI’S UPCOMING MALAYALAM PROJECT

Vijay Sethupthi Radio suno

VIJAY SETHUPATHI’S UPCOMING MALAYALAM PROJECT

മലയാളികൾ അളവറ്റ് സ്നേഹിക്കുന്ന തമിഴ് താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി . വിജയ് സേതുപതി മലയാളത്തിൽ ആദ്യം അഭിനയിച്ചത് ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിലായിരുന്നു . വീണ്ടും അദ്ദേഹം മലയാളത്തിൽ എത്തുകയാണ് . ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മക്കൾ സെൽവൻ വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തുക . നായികയായി നിത്യ മേനോൻ അഭിനയിക്കുന്നു . ഒക്ടോബർ അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂർണമായും കേരളത്തിലാകും ചിത്രീകരിക്കുക.ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കും .

MORE FROM RADIO SUNO