HAPPY VISHU

VISHU 2024

HAPPY VISHU കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകളുടെ ഓർമ്മയുമായി ഇന്ന് വിഷു . ഏവർക്കും വിഷു ആശംസകൾ. വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു.

വിഷുവം’ എന്ന പദം ലോപിച്ചുണ്ടായതാണ് ”വിഷു”. വിഷുവിന് ”തുല്യമായത്” എന്നാണ് അര്‍ത്ഥം. അതായത്, രാത്രിയും പകലും തുല്യമായി വരുന്ന ദിവസം.

ചിലയിടങ്ങളില്‍ വിഷുക്കഞ്ഞിയെന്നൊരു ഏര്‍പ്പാടുണ്ട്. വിഷുക്കട്ട, വിഷുപ്പുഴുക്ക് തുടങ്ങിയ ചില പ്രത്യേക വിഭവങ്ങളും വിഷുവിനോട് അനുബന്ധിച്ച് തയ്യാറാക്കാറുണ്ട് . പഴയകാലത്തെ കാര്‍ഷികസമൃദ്ധിയെ ഓര്‍മിപ്പിക്കാനാണ് വിഷുക്കഞ്ഞിയെന്ന ഏര്‍പ്പാട്.
വിഷുക്കട്ട

കേരളത്തിലെ ചില പ്രദേശങ്ങളിൽ വിഷുവിന് ഉണ്ടാക്കുന്ന പലഹാരമാണ് വിഷുക്കട്ട.അരി, നാളികേരം എന്നിവയാണ് പ്രധാന ഘടകങ്ങൾ.

വിഷുപ്പക്ഷി

മലയാളികള്‍ക്ക് വളരെ പരിചിതമായ ഒരു പക്ഷിയാണ് വിഷുപ്പക്ഷി (Indian Cuckoo). ഈ പക്ഷിക്ക് ”കതിരു കാണാക്കിളി”, ”ഉത്തരായണക്കിളി”, ”ചക്കക്കുപ്പുണ്ടോ കുയില്‍” എന്നിങ്ങനെയും പേരുകളുണ്ട്. ശാസ്ത്രനാമം കുക്കുലസ് മൈക്രോപ്റ്ററസ് (Cuculus micropterus).

MORE FROM RADIO SUNO