TRAILER OF ‘ANBIRKINIYAL’ , TAMIL REMAKE OF ‘HELEN’

Anbirkiniyal

TRAILER OF ‘ANBIRKINIYAL’ , TAMIL REMAKE OF HELEN

മലയാളത്തിൽ ഏറെ ശ്രേദ്ധ നേടിയ ചിത്രമായിരുന്നു ഹെലൻ . ഹെലൻ ഇപ്പോൾ തമിഴിൽ എത്തുകയാണ് .ഹെലൻ തമിഴ് റീമേക്കിന്റെ ട്രെയിലർ റിലീസ് ചെയ്തു.അൻപിർക്കിനിയാൾ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ.

മാത്തുക്കുട്ടി സേവ്യറിന്‍റെ സംവിധാനത്തിലാണ് മലയാളത്തിൽ ഹെലൻ പുറത്തിറങ്ങിയിരുന്നത്. സിനിമയിൽ അന്നയുടെ അഭിനയം പ്രശംസ ഏറ്റുവാങ്ങിയിരുന്നു . ജാവേദ് റിയാസാണ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.മലയാളത്തിൽ അസർ എന്ന കഥാപാത്രമായെത്തിയ നോബിള്‍ ബാബു തോമസ് തന്നെയാണ് തമിഴിലും അഭിനയിക്കുന്നത്.പ്രവീൺ, രവീന്ദ്ര, ഭൂപതി എന്നിവരാണ് തമിഴിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

 

MORE FROM RADIO SUNO