ocean-day

THE OCEAN: LIFE AND LIVELIHOODS

ഇന്ന് സമുദ്ര ദിനം .

1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.ഇക്കൊല്ലത്തെ സമുദ്രദിനാചരണസന്ദേശം: THE OCEAN: LIFE AND LIVELIHOODS.

ഭൂമിയുടെ ശ്വാസകോശം എന്ന് സമുദ്രങ്ങളെ വിശേഷിപ്പിക്കാം. ഭക്ഷണങ്ങളുടെയും മരുന്നുകളുടെയും പ്രധാന ഉറവിടം കൂടിയാണ് സമുദ്രങ്ങൾ. എന്നാൽ പതിവായി ഉണ്ടായ ചൂഷണങ്ങൾ സമുദ്രത്തെയും അതിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സസ്യ, മൃഗ ജീവജാലങ്ങളെ അപകടത്തിലാക്കാൻ തുടങ്ങിയ. പലതും വംശനാശ ഭീഷണിയും നേരിടുന്നുണ്ട്. സമുദ്രത്തിലെ 80 ശതമാനം മലിനീകരണവും കരയിൽ നിന്നുള്ളതാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇതിൽ പ്രധാന വില്ലൻ പ്ലാസ്റ്റിക്കാണ്. ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓരോ വർഷവും സമുദ്രത്തിൽ നിക്ഷേപിക്കപ്പെടുന്നു. ഇതിനൊക്കെ എതിരെ പ്രവർത്തിക്കാനും ബോധവൽക്കരണം നടത്താനുമാണ് ജൂൺ 8ന് ലോക സമുദ്ര ദിനം ആഘോഷിച്ചു തുടങ്ങിയത്.