South Indian actor Govind Padmasurya mesmerizes listeners at Radio Suno with his magnetic presence.

South Indian actor Govind Padmasurya mesmerizes listeners at Radio Suno with his magnetic presence.

മലയാളികളുടെ പ്രിയതാരം ഗോവിന്ദ് പത്മസൂര്യ Qatar’s No.1 Malayalam Radio Station റേഡിയോ സുനോ സ്റ്റുഡിയോ സന്ദർശിച്ചു .റേഡിയോസുനോയിലെ അവതാരകർ ഒരുക്കിയ ”അടി ജിപി ബസർ ” എന്ന ഷോ സന്ദർശനത്തിന്റെ മാറ്റുകൂട്ടി .MFWAI ഖത്തർ യൂണിറ്റ് , കുട്ടികൾക്കായി സംഘടിപ്പിക്കുന്ന Kids Coloring and Drawing competition season 2 വിൽ പങ്കെടുക്കാനാണ് ജിപി ഖത്തറിൽ എത്തിയത് .ഇന്ന് വൈകുന്നേരം അബു ഹമൂർ സഫാരി മാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത് .പരിപാടിയുടെ ഒഫീഷ്യൽ റേഡിയോ പാർട്ണർ Qatar’s No.1 Malayalam Radio Station Radio Suno 91.7 FMമാണ്.

എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ജിപി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം ജനപ്രീതിനേടി.നന്ദനാർ എന്ന എഴുത്തുകാരന്റെ ജീവിതവും സാഹിത്യവും അടിസ്ഥാനമാക്കിയായിരുന്നു ചിത്രം.മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ ചിത്രം നേടി.മമ്മൂട്ടിയുടെ ചിത്രമായ ഡാഡി കൂളിൽ ശ്രീകാന്ത് എന്ന ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായും ജിപി അഭിനയിച്ചിരുന്നു.

MORE FROM RADIO SUNO