ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം WORLD FOOD SAFETY DAY
ഇഷ്ട ഭക്ഷണത്തിന്റെ ലിസ്റ്റ് നമുക്ക് കൂടി കൂടി വരികയാണ് എന്നാൽ ഭക്ഷണം പാഴാക്കാതെ സുരക്ഷിതമാക്കുന്നതിൽ നാം എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് ആലോചിക്കേണ്ട ദിവസം ആണിന്ന് .
ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്. 2018 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നതിന് തുടക്കമിടുന്നത്. ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങൾ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ടാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം അവതരിപ്പിച്ചത്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വളരെയധികം പ്രധാന്യമർഹിക്കുന്നു. Safe food today for a healthy tomorrow എന്നതാണ് ഈ വര്ഷത്തെ തീം .