RADIO SUNO TO ACCORD GRAND WELCOME TO SUPERSTAR MOHANLAL

Lalettan at Radio suno Studio

RADIO SUNO TO ACCORD GRAND WELCOME TO SUPERSTAR MOHANLAL . മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ റേഡിയോ സുനോ സ്റ്റുഡിയോ സന്ദർശിച്ചു . ഖത്തർ ലോകകപ്പിനായി മോഹൻലാൽ ഒരുക്കിയ ഗാനത്തിന്റെലോഞ്ചിനു വേണ്ടിയാണ് അദ്ദേഹം ഖത്തറിലേയ്ക്ക് എത്തിയത് . റേഡിയോ സുനോയുടെ അഞ്ചാം വാർഷിക ആഘോഷങ്ങൾക്കും ലാലേട്ടൻ തുടക്കം കുറിച്ചു . കേരള പിറവി ദിനത്തിന്റെ ആശംസകൾ നേർന്നു കൊണ്ടാണ് ലാലേട്ടൻ സംസാരിച്ചു തുടങ്ങിയത് റേഡിയോ സുനോ ശ്രോതാക്കൾക്കായി ഓൺ എയറിലും , ഓൺലൈനിലും അദ്ദേഹം പുതിയ ഫുട്ബോൾ ഗാനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചു . വരാനിരിക്കുന്ന വ്യസ്തതമായ വെർച്വൽ പ്രൊജക്റ്റ് എത്തുന്നതിന്റെ സന്തോഷവും ആദ്യമായി റേഡിയോ സുനോ സ്റ്റുഡിയോയിൽ അനൗണ്സ് ചെയ്‌തു .

ജേഴ്‌സി ദിനത്തോട് അനുബന്ധിച്ച് ജേഴ്‌സി അണിഞ്ഞാണ് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ടീം ലാലേട്ടനെ വരവേറ്റത് . റേഡിയോ സുനോ 91.7 എഫ്.എം ആണ് മോഹൻലാൽസ് സല്യൂട്ടഷൻ ടു ഖത്തർ പരിപാടി ഒരുക്കിയത് . ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ സഹകരണത്തിൽ ആയിരുന്നു ഗ്രാൻഡ് ഹയാത്തിൽ പരിപാടികൾ ഒരുക്കിയത് .

Lalettan at Radio suno Studio
Lalettan at Radio suno Studio

MORE FROM RADIO SUNO