LUSAIL SUPER CUP 2022 മത്സരത്തിന്റെ പ്രഖ്യാപനത്തോടെ 2022 ലോകകപ്പിന്റെ അന്തിമ ക്രമീകരണങ്ങളുമായി സുപ്രീം കമ്മിറ്റി. ഫിഫ ലോകകപ്പ് വേദിയും ഖത്തറിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയവുമായ ലുസൈൽ സ്റ്റേഡിയം 2022 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പ്രത്യേക പരിപാടിക്ക് ആതിഥേയത്വം വഹിക്കും . 80000 പേരെ ഉൾക്കൊള്ളാനാവുന്ന ലുസൈൽ സ്റ്റേഡിയത്തിൽ സൗദി പ്രോ ലീഗ് ചാംപ്യൻസും ഈജിപ്ത് പ്രീമിയർ വിന്നേഴ്‌സും തമ്മിലുള്ള ലുസൈൽ Lusail super cup 2022 മത്സരമാണ്നടക്കുക . ഇതിനെ തുടർന്ന് പ്രശസ്ത ഗായകൻ്റെ സംഗീത പരിപാടിയും ഉണ്ടായിരിക്കും. ടിക്കറ്റ് വിവരങ്ങളും മറ്റും ഉടൻ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും .
ദോഹയിൽ നിന്നും 15 കിലോമീറ്റര് വടക്കായി സ്ഥിതി ചെയ്യുന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് നവംബർ 22 നു ആരംഭിക്കുന്ന ലോകകപ്പിന്റെ ആദ്യ മത്സരം അരങ്ങേറുക. ലോകത്തിലെ തന്നെ ഏറ്റവും വലുതും അഭിമാനകാരവുമായ ഫുട്ബോൾ മത്സരമായിരിക്കും ഈ വർഷത്തെ ഫിഫ വേൾഡ് കപ്പ് എന്നും അതിനായുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണെന്നും FIFA World Cup Qatar 2022, CEO നാസർ അൽ ഖാദർ പറഞ്ഞു. ലോകത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇതൊരു അവിസ്മരണീയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.