2022 FIFA WORLD CUP QATAR RADIO SUNO 91.7 FM

FIFA WORLDCUP QATAR 2022

യൂറോ കപ്പും കോപ്പ അമേരിക്കയും പറഞ്ഞത് ഇനി ദോഹയിലേയ്ക്ക് എന്നായിരുന്നു . അതെ ലോകം ഒരു പന്തായി ഖത്തറിന്റെ കളം നിറയും. ഖത്തർ ലോകകപ്പിന് 500-ൽ താഴെ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ ഗ്രൗണ്ടിലെ പാസ്സുകൾ പോലെ അതി വേഗതയിൽ മുന്നോട്ടാണ് . 60,000 പേർക്ക് ഇരിപ്പിടമുള്ള അൽഖോറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരങ്ങൾ.80,000 പേർക്കിരിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്‌ലിലാണ് 2022 ഡിസംബർ 18ന് ഫൈനൽ.ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകുന്ന എല്ലാ എട്ടു സ്റ്റേഡിയങ്ങളും ദോഹ നഗരത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിലാണ് . ഏറ്റവും സുരക്ക്ഷിതവും മികച്ചതുമായ ലോകക്കപ്പ് ആയിരിക്കും ദോഹ സമ്മാനിക്കുക .

ലോകകപ്പ് സ്റ്റേഡിയങ്ങൾ

Opening match: Al Bayt Stadium
Al Janoub Stadium
Al Rayyan Stadium
Khalifa International Stadium
Education City Stadium
Ras Abu Aboud Stadium
Al Thumama Stadium
Final: Lusail Stadium