NO WALK -INS UNTIL JAN 8 FOR SWAB TEST : SIDRA MEDICINE

SIDRA MEDICINE

മുന്‍കൂര്‍ അനുമതി തേടുന്നവര്‍ക്ക് മാത്രമേ കോവിഡ് പിസിആര്‍ സ്രവ പരിശോധന അനുവദിക്കുകയുള്ളുവെന്ന് SIDRA MEDICINE. പരിശോധനയ്ക്കുള്ള തിരക്ക് കൂടുന്നതിനെ തുടര്‍ന്നാണിത്. 2022 ജനുവരി 8 വരെ അപ്പോയ്ന്‍മെന്റില്ലാതെ സ്രവ പരിശോധന അനുവദിക്കില്ലെന്ന് സിദ്ര മെഡിസിന്‍ അധികൃതര്‍ വ്യക്തമാക്കി.മൂന്നു പരിശോധനാ അവസരങ്ങളുണ്ട്. പരിശോധനയുടെ ഫലം 18 മണിക്കൂറിനുള്ളില്‍ ലഭിക്കാന്‍ 160 റിയാലാണ് നിരക്ക്. 8 മണിക്കൂറിനുള്ളില്‍ ഫലം അറിയുന്നതിന് 300 റിയാല്‍ നല്‍കണം. വൈകിട്ട് 6.00ന് മുന്‍പായി സ്രവം നല്‍കിയാലാണിത്. 3 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം അറിയണമെങ്കില്‍ 660 റിയാല്‍ നല്‍കണം. രാത്രി 10.00ന് മുന്‍പ് സ്രവം നല്‍കിയാലേ 3 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കൂ.

മുന്‍കൂര്‍ അനുമതി തേടുന്നതിനുള്ള ലിങ്ക്: https://payments.sidra.org/en/covid_pcr

SIDRA MEDICINE
COVID

RELATED : MOPH APPROVED HEALTH CENTERS FOR COVID PCR TEST

MORE FROM RADIO SUNO