കൊവിഡ് വാക്സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവരുടെ ക്വാറന്റൈൻ ഒഴിവാക്കൽ കാലയളവ് മൂന്ന് മാസത്തിൽ നിന്ന് ആറായി ഉയർത്തി.
ഇതോടെ കൊവിഡ് വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഖത്തർ വിടുന്ന ഏതൊരാൾക്കും ആറു മാസത്തേക്കു വരെ തിരിച്ചെത്തുമ്പോൾ ക്വാറന്റീൻ ആവശ്യമില്ല. ഇതു ബാധകമാകാൻ വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിയണം.
നിലവിൽ, ഖത്തറിലേക്ക് വരുന്ന യാത്രക്കാർ റെഡ്-ലിസ്റ്റ് രാജ്യത്ത് നിന്ന് വരുന്നവരാണെങ്കിൽ ഏഴു ദിവസത്തേക്ക് ഹോട്ടൽ ക്വാറൻറീനും ഗ്രീൻ-ലിസ്റ്റ് രാജ്യത്ത് നിന്നാണെങ്കിൽ ഒരാഴ്ച ഹോം ക്വാറൻറീനും നിർബന്ധമാണ്.
കുത്തിവയ്പ്പ് നടത്തിയ മാതാപിതാക്കളോടൊപ്പം വരുന്ന 16 വയസു വരെയുള്ള കുട്ടികൾക്ക് ഏഴു ദിവസം ഹോം ക്വാറൻറിനും നിർദ്ദേശിച്ചിട്ടുണ്ട്..
കൂടുതൽ അറിയാൻ വീഡിയോ കാണാം