INCREDIBLE AB – VIRAT PARTNERSHIP
ഈ ടി-20 സീസണിൽ വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ആയിരുന്നു ക്രിക്കറ്റ് പ്രേമികൾ ബാംഗ്ലൂരിനെ വരവേറ്റത് . എന്നാൽ ഓരോ മത്സരങ്ങൾ കഴിയും തോറും ബാംഗ്ലൂർ ആരാധകർക്ക് ടീം പ്രതീക്ഷകൾ നൽകി . ചെന്നൈയ്ക്ക് എതിരെയുള്ള വിജയത്തോടെ ബാംഗ്ലൂർ സീസണിൽ മികച്ച മുന്നേറ്റത്തിനാണ് തുടക്കമിട്ടത് . ഇന്നലെ കൊൽക്കൊത്തയെ പരാജപ്പെടുത്തിയതോടെ ബാംഗ്ലൂർ വീണ്ടും കളം നിറയുകയാണ് .
കൊല്‍ക്കത്തയെ 82 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍.195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.ബൗളര്‍മാരുടെ മികവിലാണ് ബാംഗ്ലൂര്‍ വിജയം പിടിച്ചത്. സീസണില്‍ ബാംഗ്ലൂരിന്റെ അഞ്ചാം ജയമാണിത്.195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിരയില്‍ ശുഭ്മാന്‍ ഗില്‍ ഒഴികെ ആര്‍ക്കും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെടുത്തത്.മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സ് – വിരാട് കോലി കൂട്ടുകെട്ട് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചെടുത്തത് .
ഇന്ന് ഒക്ടോബര് 13 ചെന്നൈ – ഹൈദരബാദ് മത്സരം .