MINISTER INAUGURATES PILOT OPERATION OF ELECTRIC BUS CHARGING STATION

Mowasalat

 പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ ഇലക്ട്രിക് ബസ് ചാര്‍ജിങ് സ്റ്റേഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2022 ലോകകപ്പിലേയ്ക്കുള്ള ഇ-ബസുകളുടെ ആദ്യ ബാച്ചും ദോഹയിലെത്തി. ഗതാഗത വാര്‍ത്താവിനിമയ മന്ത്രിയാണ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രാലയത്തിന്റെ ഇലക്ട്രിക് വാഹന നയങ്ങള്‍ നടപ്പാക്കുന്നതിന്റെ പ്രധാന ചുവടുവെയ്പും രാജ്യത്തിന്റെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നയം 2030ന്റെ നിര്‍ണായക ഭാഗവും കൂടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. 

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ നിര്‍മാണവും ലുസെയ്ല്‍ സിറ്റിയില്‍ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളമായുള്ള ഇ-ചാര്‍ജിങ് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചുള്ളതാണ് ലുസെയ്‌ലിലേത്. പൊതുമരാമത്ത് അതോറിറ്റിയുടെ സഹകരണത്തിലാണ് രാജ്യത്തിന്റെ പൊതുബസ് അടിസ്ഥാനസൗകര്യവികസന നയം നടപ്പാക്കുന്നത്. മന്ത്രാലയത്തിന്റെ പദ്ധതികളിലൊന്നായ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്ക് ആന്‍ഡ് റൈഡ് പാര്‍ക്കിങ് പദ്ധതിയിലെ നാലു കേന്ദ്രങ്ങളില്‍ ലുസെയ്ല്‍, എജ്യൂക്കേഷന്‍ സിറ്റി കേന്ദ്രങ്ങള്‍ അധികം താമസിയാതെ തുറക്കും. അല്‍ ഖ്വാസര്‍, അല്‍ വക്ര മെട്രോ സ്റ്റേഷനുകളിലെ കേന്ദ്രങ്ങളാണ് ആദ്യം തുറന്നത്

MORE FROM RADIO SUNO