ICON PLAYER – RICHARLISON ACROBATIC GOAL

richarlison brazil

ICON PLAYER – RICHARLISON ACROBATIC GOAL

Richarlison de Andrade എന്ന റീചാർലിസനാണ് ഖത്തർ ലോകകപ്പിൽ സെർബിയ മത്സരത്തിൽ താരമായത് അതും എതിരാളികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ACROBATIC GOAL -ലൂടെ . Premier League ൽ Tottenham Hotspur നു വേണ്ടി കളിക്കുന്ന താരമാണ് Richarlison . ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹരമായൊരു ഗോള്‍ പിറന്നത് Richarlison കാലുകളിൽ നിന്നാണ് . ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഇരട്ട ഗോള്‍ നേടുകയെന്ന 2019ലെ നെയ്മറുടെ റെക്കോഡിനൊപ്പം താരം എത്തുകയും ചെയ്തു.ഇല്ലായ്മകളുടെ ബാല്യകാലമാണ് റീചാർലിസന്റേതും . അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും മൂത്തയാളാണ് റിച്ചാര്‍ലിസണ്‍. അച്ഛനും അമ്മയും അടങ്ങുന്ന ഏഴംഗ കുടുംബത്തില്‍ സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബം ആയിരുന്നില്ല .

Richarlison ” എനിക്ക് ഏഴു വയസുള്ളപ്പോള്‍ അച്ഛന്‍ ഏഴ് ഫുട്ബോളുകളമായാണ് ഒരു ദിവസം വീട്ടില്‍ വന്നത്. അത് വാങ്ങാനുള്ള പണമുണ്ടായിട്ടൊന്നുമല്ല. പക്ഷെ, ഞാന്‍ നല്ലൊരു ഫുട്ബോള്‍ താരമായി ജീവിതത്തില്‍ രക്ഷപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഞാനും എന്‍റെ സുഹൃത്തുക്കളും കൂടുതല്‍ സമയവും തെരുവകളിലാണ് കളിച്ചുവളര്‍ന്നത്. എന്‍റെ കഴിവുകണ്ട പ്രദേശത്തെ ഒരു വ്യവസായി ആണ് എനിക്കാദ്യം ഒരു ജോഡി ബൂട്ടുകള്‍ മേടിച്ചു തന്ന് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അമേരിക്ക മിനേറോയില്‍ എത്തിക്കുന്നത്. ഒരുവര്‍ഷത്തിനുശേഷം മിനേറോയിലെ മികവു കണ്ട് ഫ്ലുമിനെസെയില്‍ നിന്നുള്ള വിളിയെത്തി. അവിടെ നിന്ന് വാറ്റ്ഫോര്‍ഡിലേക്കും എവര്‍ട്ടനിലേക്കും പോയി 60 മില്യണ്‍ പൗണ്ടിന് ഇപ്പോള്‍ ടോട്ടനത്തില്‍ കളിക്കുന്നു “

Qatar’s No1 Malayalam Radio Station Radio Suno 91.7 FM Kettu Kettu Koottukoodam .

MORE FROM RADIO SUNO