ICON PLAYER Guillermo Ochoa ഗ്വില്ലെര്‍മോ ഒച്ചാവോ – റോബർട്ടോ ലെവൻഡോവ്‌സ്‌കിയുടെ പെനൽറ്റി കിക്ക് തടുത്തതോടെ വീണ്ടും ഒച്ചാവോ ലോക ശ്രെദ്ധയിൽ . ലോകകപ്പിലെ ആദ്യ ഗോൾ നേട്ടം എന്ന levendowsikyude സ്വപ്‌നത്തെ തടുത്തത് ഒച്ചാവോ ആയിരുന്നു . പേരുകേട്ട പലരും ഒച്ചാവോയിൽ തട്ടി വീണിട്ടുണ്ട് . മികച്ച ട്രാക്ക് റെക്കോർഡും ക്ലബ്ബ് റെക്കോർഡുകളുമൊന്നും ഒച്ചാവോയ്ക്ക് അവകാശപ്പെടാനില്ല എന്നാൽ മെക്‌സിക്കൻ ജേഴ്സിയിൽ ആളൊരു കില്ലാഡി തന്നെയാണ് . 2005ലാണ് രാജ്യത്തിനായി ഒച്ചാവോ ഗ്ലൗസ് അണിയുന്നത്.മെക്‌സിക്കോക്കായി അഞ്ചാം ലോകകപ്പാണ് ഒച്ചാവോ കളിക്കുന്നത് . മെക്‌സിക്കോയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങള്‍ കളിച്ച റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തം . 2006, 2010 ലോകകപ്പുകളിൽ മെക്‌സിക്കൻ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതിനെല്ലം മാറ്റം വന്നത് 2014ലെ ലോകകപ്പിൽ ആയിരുന്നു . ഒച്ചാവോയുടെ കിടിലൻ സേവ് കൾ ഇനി ആരുടെയൊക്കെ ഉറക്കം കെടുത്തും കാത്തിരുന്ന് കാണാം . Qatar’s No1 Malayalam Radio Station Radio Suno 91.7 FM Kettu Kettu Koottukoodam .