HAPPY REPUBLIC DAY 2021
ഇന്ത്യ ഇന്ന് 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.
ഖത്തറിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ ദേശീയ പതാക ഉയർത്തി . virtual രീതിയിൽ രീതിയിൽ ആയിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ .ഇന്ത്യയും ഖത്തറും തമ്മിൽ എപ്പോഴും ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഖത്തറുമായി കൂടുതൽ ബന്ധം സൃഷ്ടിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇന്ത്യൻ അംബാസിഡർ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ വ്യക്തമാക്കി .ഖത്തറിലെ എല്ലാ ഇന്ത്യക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ഇന്ത്യൻ അംബാസിഡർ റിപ്പബ്ലിക് ദിന ആശംസകളും അറിയിച്ചു .
ഇന്ത്യയിൽ അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടതിഥി ഉണ്ടായിരുന്നില്ല .കോവിഡിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനാഘോഷ റാലിയുടെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിച്ചിരുന്നു .രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്ന സൈനിക പരേഡ്.
റിപ്പബ്ലിക് എന്ന് വാക്ക് വന്ന വഴി
ലാറ്റിന്‍ ഭാഷയിലെ ‘റെസ് ‘ , ‘പബ്ലിക് ‘ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ‘റിപ്പബ്ലിക് ‘ എന്ന പദം ഉണ്ടായത്. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നാണ് ആ വാക്കിന് അര്‍ത്ഥം.