HAPPY BIRTHDAY K.S CHITHRA
മലയാളത്തിന്റെ ചിത്ര ഗീതത്തിന് ഇന്ന് പിറന്നാൾ .നിറപുഞ്ചിരിയോടെ മാത്രം മലയാളികൾ കാണുന്ന , കേൾക്കുന്ന മുഖങ്ങളിൽ ഒന്ന് .. അത് നമ്മുടെ സ്വന്തം ചിത്ര ചേച്ചിയുടേതാണ് . ഇന്ന് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ പിറന്നാൾ . ആദ്യ പുറത്തിറങ്ങിയ ചിത്രം നവംബറിൻ്റെ നഷ്ടം ആയിരുന്നു . എം ജി രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം . മലയാളത്തിന്റെ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും “സംഗീത സരസ്വതി”, ” ചിന്നക്കുയിൽ” , “കന്നഡ കോകില”,”പിയ ബസന്തി “, ” ഇന്ത്യയുടെ കൊച്ചു വാനമ്പാടി“, എന്നിങ്ങനെ പേരുകൾ നൽകി ആരാധക ലോകം ചിത്ര ചേച്ചിയെ ഇഷ്ടപ്പെടുന്നു .
HAPPY BIRTHDAY K.S CHITHRA ചിത്ര ചേച്ചി കോൾഡ് വെച്ച് പാടിയ ഒരു പാട്ട് ഇന്ന് മലയാള സംഗീത പ്രേമികൾ എക്കാലവും ഏറ്റു പാടുന്ന ഒരു പാട്ടാണ് . സംഗീത നിരൂപകൻ രവി മേനോൻ ആണ് ഈ കഥ അദ്ദേഹത്തിന്റെ പുസ്തകത്തിൽ വിവരിക്കുന്നത് . സിനിമയിലെ കുസൃതികലർന്ന ഗാനപശ്ചാത്തലത്തോട് അങ്ങേയറ്റം ഇണങ്ങിച്ചേർന്നുനിൽക്കുന്ന പാട്ട്. ‘‘കടുത്ത ജലദോഷവുമായാണ് ചിത്ര റെക്കോഡിങ്ങിന് വന്നത്’’ ഔസേപ്പച്ചൻ ആണ് ഓർത്തെടുക്കുന്നത് . വോയ്‌സ് ബൂത്തിൽ കയറാൻനേരം ആ കുട്ടി പറഞ്ഞു: സാർ, ഇന്ന് വയ്യ. ശബ്ദം അടഞ്ഞിരിക്കയാണ്. പാട്ടുനന്നാവില്ല. പക്ഷേ, ഒരു പരീക്ഷണം നടത്തുന്നതിൽ തെറ്റില്ല എന്നായിരുന്നു സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ പക്ഷം അങ്ങനെ പാടിയ ആ പാട്ട് ഏതാണെന്നോ മലയാളികൾ സ്നേഹത്തോടെ ഏറ്റുപാടിയ ‘കണ്ണാംതുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ.കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’ എന്ന ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല എഴുതി ചിത്ര പാടിയ ഗാനം.
റേഡിയോ സുനോ 91 .7 എഫ് ,എം നേരുന്നു ജന്മദിനാശംസകൾ …..