Happy Birthday Ganagandharvan 

KJ YESUDAS

Happy Birthday Ganagandharvan  യേശുദാസ് …ഈ പേരിന് വിശേഷണങ്ങൾ വേറൊന്നും വേണ്ട . ആ ഒറ്റ പേരിൽ സംഗീതമെന്ന സാഗരം നിറഞ്ഞു നിൽക്കുന്നു . ഇന്ന് കേരളത്തിന്റെ , മലയാളിയുടെ അഭിമാനം ഗാനഗന്ധർവ്വന് പിറന്നാൾ .

1961 നവംബര്‍ 14നാണ് ‘കാല്‍പാടുകള്‍’ എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റിക്കോര്‍ഡ് ചെയ്തത്.രാമന്‍ നമ്പിയത്ത് നിര്‍മിച്ച് കെഎസ് ആന്റണി സംവിധാനം ചെയ്ത കാല്‍പാടുകള്‍ക്കുവേണ്ടി സംഗീതം ഒരുക്കി യേശുദാസിനെ ആദ്യം പാടിച്ചത് എംബി ശ്രീനിവാസനായിരുന്നു. പിന്നീടാണ് യേശുദാസ് യുഗത്തിന് തുടക്കം കുറിക്കുന്നത്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ ഗായകന്‍ സാന്നിദ്ധ്യമറിയിച്ചു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവും കൂടുതല്‍ തവണ നേടി എന്ന ബഹുമതിയും ഇദ്ദേഹം സ്വന്തമാക്കി.കേരള, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും ഇദ്ദേഹം നേടിയിരുന്നു. മലയാളത്തെ പോലെ തന്നെ കര്‍ണാടക സംഗീതത്തിനും ഇദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കി.

ഗാനഭൂഷണം പാസ്സായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് പരാജയപ്പെട്ടുവെന്നത് ഇന്ന് പലര്‍ക്കും അത്ഭുതമാണ്. എന്നാൽ പിന്നീടിങ്ങോട്ട് യേശുദാസിന്റെ ശബ്ദം ആകാശവാണിയിലൂടെ കേള്‍ക്കാത്ത ഒരുദിവസം പോലും മലയാളികൾക്കില്ല.

അംഗീകാരങ്ങൾ

പത്മവിഭൂഷൺ, 2017
പത്മഭൂഷൺ, 2002
പത്മശ്രീ, 1973
ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാല, തമിഴ് നാട്, 1989
ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003
ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
കേരളരത്ന, ജയ് ഹിന്ദ് റ്റിവി, 2008
സംഗീത നാടക അക്കാദമി പുരസ്കാരം, 1992
ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
ഗാന ഗന്ധർവൻ
ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011
സ്വരലയ പുരസ്കാരം

MORE FROM RADIO SUNO