Smile Please

Smile Please മനസ്സു തുറന്നൊന്നു ചിരിക്കാനുള്ള ദിവസം.ഇന്ത്യയിൽ നിന്നാണ് ചിരിക്കാനൊരു ദിനം എന്ന ആശയം. 1995 ൽ മുംബൈയിൽ നിന്നും ചിരിയോഗ മൂവ്‌മെന്റിനു തുടക്കമിട്ട ഡോ. മദന്‍ കത്താരിയയാണ് ലോക വ്യാപകമായി ചിരിദിനമെന്ന ആശയത്തിന് തുടക്കം ഇട്ടത്. പലതരം ചിരികൾ നിലവിലുണ്ട്. അവയിൽ പ്രത്യേക തരത്തിലുള്ള ചിരികളാണ് പോസിറ്റിവിറ്റി ഉണ്ടാക്കുന്നത്. അതിലൊന്നാണ് ഉള്ളിൽ നിന്ന് വരുന്ന ചിരി . മനസ് തുറന്ന് ചിരിക്കാൻ നമുക്ക് കഴിയാതെ പോകുന്നത് ചില അവസ്ഥകൾ മൂലമാണ്. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ചില വ്യാകുലതകൾ, വരാനിരിക്കുന്ന നാളയെക്കുറിച്ചോർത്തുള്ള ആശങ്കകൾ തുടങ്ങിയവ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് പലരും. ഈ രണ്ടുകാര്യങ്ങളും മാറ്റി വർത്തമാനകാലത്തിലേക്ക് പരിപൂർണമായും മുഴുകാൻ കഴിഞ്ഞാൽ നമുക്ക് മനസുതുറന്നു ചിരിക്കാൻ കഴിയും. 

MORE FROM RADIO SUNO