മലയാളിയ്‌ക്ക് ദാസേട്ടന്റെ ശബ്‌ദം കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല , ഇന്ന് ജനുവരി 10 മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവന്റെ പിറന്നാൾ .
എണ്ണമറ്റ ഗാനങ്ങളിലൂടെ ഭാഷാതീതമായി സംഗീത പ്രേമികൾ ഏറ്റെടുത്ത ശബ്‌ദ സൗകുമാര്യം . സംഗീത പഠനം കഴിഞ്ഞയുടൻ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ അദ്ദേഹം പരിശ്രമിച്ചു കൊണ്ടേയിരുന്നു. 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്ന് പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടു കേട്ടത് യേശുദാസിന്റെ സ്വര മഴയായിരുന്നു .
Happy Birthday Dasettaa
RELATIVE : HAPPY BIRTHDAY CHITHRA CHECHY