രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് താമസരേഖകള്‍ നിയമാനുസൃതമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇളവ് കാലാവധി ഇന്നു തുടങ്ങും. ഇന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് സമയപരിധി.റസിഡന്‍സി, വര്‍ക്ക് വിസ, കുടുംബ സന്ദര്‍ശന വിസ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്കാണ് അവസരം. താമസ രേഖകള്‍ നിയമാനുസൃതമാക്കാന്‍ സേര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പിനെയോ അല്ലെങ്കില്‍ ഉംസലാല്‍, ഉംസുനൈം(മുന്‍പ് ഇന്‍ഡസ്ട്രിയല്‍ ഏരിയ), മിസൈമീര്‍, അല്‍വക്ര, അല്‍റയ്യാന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളെയോ സമീപിക്കണം.