FRIENDS CULTURAL CENTRE ASIAN SCHOOL FIESTA 2019

ഏഷ്യൻ സ്കൂൾ ഫിയസ്റ്റ- 2019  ഒരുങ്ങുന്നു
ഖത്തർ ചാരിറ്റിയുടെ കീഴിലുള്ള ഫ്രണ്ട്സ് കൾച്ചറൽ സെൻറർ സംഘടിപ്പിക്കുന്ന ഏഷ്യൻ സ്കൂൾ ഫിയസ്റ്റ- 2019 ഒക്ടോബർ 18 മുതൽ നവംബർ രണ്ടാം വാരം വരെ നടക്കും  .മത്സരങ്ങളിൽ ഖത്തറിലെ ഏഷ്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.ഒക്ടോബർ 18 ,25 നവംബർ 1 ,8 എന്നീ ദിവസങ്ങളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക .ഇന്ത്യ , പാകിസ്താൻ , ഫിലിപ്പൈൻസ് ,ഇന്തോനേഷ്യ ,നേപ്പാൾ , ബംഗ്ലാദേശ് ,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം .
അഞ്ചു വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും ,  കിഡ്സ് 1 – കെ.ജി 1 & കെ.ജി 2 കിഡ്സ് 2- ഗ്രേഡ് 1 & ഗ്രേഡ് 2 ,സബ്‌ജൂനിയർ – ഗ്രേഡ് 3 & ഗ്രേഡ് 4 ,ജൂനിയർ – ഗ്രേഡ് 5 ,6, 7 , സീനിയർ – ഗ്രേഡ് 8,9,10,11, 12.അഞ്ചിലധികം  വേദികളിലായാണ്   മത്സരങ്ങൾ  നടക്കുക . ഓൺലൈൻ രെജിസ്ട്രേഷൻ തീയതി ഒക്ടോബര് 10 നു അവസാനിക്കും .
 രജിസ്‌ട്രേഷൻ ഫീസ് പത്തു റിയാലും ക്രാഫ്റ്റ് ഇൻസ്റ്റലേഷനിൽ പങ്കെടുക്കുന്നവർക്ക് 20 റിയാലും ആയിരിക്കും. രജിസ്‌ട്രേഷൻ ഫീസ് ഒക്ടോബർ 15 വരെ എഫ്. സി. സി ഓഫിസിൽ സ്വീകരിക്കുന്നതാണ് .ഓഫിസ് പ്രവർത്തന സമയം : രാവിലെ 8.am to 12pm വൈകുന്നേരം 5 pm to 9 pm
അന്വേഷണങ്ങൾക്കായി ബന്ധപ്പെടുക:[email protected] അല്ലെങ്കിൽ  ഈ ഫേസ്ബുക് പേജ്  സന്ദർശിക്കാം https://www.facebook.com/fccdohaonline/    44661213,55643799,66787007,55402673 . ഒഫീഷ്യൽ  റേഡിയോ  പാർട്ണർ  റേഡിയോ  സുനോ 91 .7 ആണ്  .

MORE FROM RADIO SUNO