FINALS OFFICIAL TEASER

Finals Official Teaser

‘ഫൈനല്‍സ്’ ടീസർ പുറത്തിറങ്ങി

ജൂണിനു ശേഷം ആലീസായി രജിഷ വിജയൻ . രജിഷ അഭിനയിക്കുന്ന അടുത്ത ചിത്രം ഫൈനല്‍സിന്റെ ടീസർ പുറത്തിറങ്ങി . പി.ആർ. അരുൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷയുടെ കഥാപാത്രം ആലീസ് എത്തുന്നത് . ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഫൈനൽസിൽ പ്രിയ വാരിയർ പാടിയ ഗാനം നേരത്തെ ശ്രെദ്ധ നേടിയിരുന്നു . പ്രിയാവാര്യർ ആദ്യമായി പാടുന്ന ഗാനത്തിന്റെ GCC റിലീസ് എക്സ്ക്ലൂസിവായി റേഡിയോ സുനോ 91 .7 എഫ് .എമ്മിലൂടെ ആയിരുന്നു . സംഗീതം കൈലാസ് മേനോൻ ആണ് .

MORE FROM RADIO SUNO