36–ാം വയസ്സിൽ കളത്തിൽ വെടിച്ചില്ലു പോലെ പായുന്ന ആ കൊടുങ്കാറ്റിനു ഒരൊറ്റ പേര് ക്രിസ്റ്റിയാനോ റൊണാൾഡോ.യൂറോ കപ്പിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ പോർച്ചുഗലിന് ലഭിച്ച രണ്ട് പെനൽറ്റികളും ഗോളിലേക്ക് പറഞ്ഞയയ്ക്കുമ്പോൾ, അവ ചെന്നു വീണത് ചരിത്രതാളുകളിലെയ്ക് ആയിരുന്നു .ഫുട്ബോൾ ചരിത്രത്തിൽ രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം ഇനി ഇനി ക്രിസ്റ്റ്യാനോയ്‌ക്കു കൂടി അവകാശപ്പെട്ടതായി മാറി .
ഇറാന്റെ മുൻ താരം അലി ദേയിക്കൊപ്പമാണ് ഈ നേട്ടം പങ്കിട്ടത് എങ്കിൽ ഇനി അത് സ്വന്തം പേരിലാക്കാനുള്ള അവസരമാണ് ഇന്ന് റൊണാൾഡോയെ കാത്തിരിക്കുന്നത് . ബെൽജിയവുമായുള്ള മത്സരത്തിൽ ഒരു ഗോൾ കൂടി വീണാൽ കളിക്കളത്തിലെ ഒറ്റയാനാകും ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഫ്രാൻസിനെതിരെ നേടിയ 2 പെനൽറ്റി ഗോളുകളോടെ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾ 109 ആയി. 178 മത്സരങ്ങളിൽനിന്നാണ് ഈ നേട്ടം.