COMMIT TO QUIT

commit to quit

MAY 31 World No Tobacco Day

പുകവലി നിർത്തുന്നതുകൊണ്ടുള്ള നേട്ടങ്ങൾ.

പുകവലി നിർത്തി 20 മിനിറ്റ് ആകുമ്പോൾ തന്നെ ഹൃദയമിടിപ്പും, രക്ത സമ്മർദവും കുറയുന്നു, 12 മണിക്കൂർ ആകുമ്പോൾ രക്തത്തിലെ കാർബൺ മോണോക്‌സൈഡിന്റെ അളവ് കുറയുന്നു.

2-3 മാസമാകുമ്പോൾ രക്തചംക്രമണവും ശ്വാസകോശ ശേഷിയും കൂടും. വരും മാസങ്ങളിൽ ശ്വാസംമുട്ടലും ചുമയും നല്ലരീതിയിൽ കുറയും.

ഒരു വർഷമാകുമ്പോൾ ഹൃദ്രോഗസാധ്യത പുകവലി തുടരുന്നവരെ അപേക്ഷിച്ചു പകുതിയാകും.

30 വയസ്സിൽ വലി നിർത്തുന്നത് വ്യക്തിയുടെ ആയുസ്സ് 10 വർഷം കൂടാൻ കാരണമാകും.

ഇതുകൂടാതെ നമ്മൾ വലിക്കുമ്പോൾ പുറത്തു വിടുന്ന പുക ശ്വസിച്ചു വീട്ടിലും ചുറ്റുമുള്ളവർക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങളും കുറയും….

ഒപ്പം രോഗ പ്രതിരോധ ശേഷി, പൊതുവായ ആരോഗ്യം, നല്ല ഉറക്കം തുടങ്ങി നിരവധി മാറ്റങ്ങൾ ഉണ്ടാകും….

ഡോ. ജിതിൻ. ടി. ജോസഫ് ∙ ഇൻഫോ ക്ലിനിക്
Source – മനോരമ

MORE FROM RADIO SUNO