CLUB HOUSE: DROP-IN AUDIO CHAT
സോഷ്യൽ മീഡിയ ലോകത്ത് മലയാളിയെ മറികടക്കാൻ മറ്റൊരു സമൂഹം ഇല്ല എന്ന് പറയേണ്ടി വരും. ഇപ്പോൾ മലയാളി ക്ലബ് ഹൗസിനെ ഏറ്റെടുത്തു കഴിഞ്ഞു.
റേഡിയോ സുനോ ക്ലബ് ഹൗസ് – റേഡിയോ സുനോയും ക്ലബ് ഹൗസിൽ നിങ്ങളോട് കൂട്ട് കൂടാൻ തയ്യാറായിക്കഴിഞ്ഞു.
എന്താണ് ക്ലബ് ഹൗസ്
റോഹൻ സേത്ത് ,പോള്‍ ഡേവിസൺ, എന്നിവർ ചേർന്നാണ് ഈ ഓഡിയോ പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്.ഇവർ ഇന്ത്യൻ വംശജർ ആണ് . രോഹൻ സേത്തിനും ഭാര്യ ജെന്നിഫരിനും ജനിതക വൈകല്യമുള്ള കുഞ്ഞ് ജനിച്ചു. പേര് ലിഡിയ നീരു സേത്ത്. ഇരിക്കാനും ഇഴയാനും നടക്കാനും സംസാരിക്കാനും സാധിക്കാത്ത മകൾക്ക് വേണ്ടിയുള്ള യാത്രയാണ് ക്ലബ്ഹൗസിന്റെ തുടക്കത്തിന് കാരണമായത് . 2020 മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഈ ഹൗസ് ഇടം പിടിച്ചത് . പിന്നീട് 2021 മെയ് മാസത്തില്‍ ആന്‍ഡ്രോയ്ഡില്‍ ആപ്പ് എത്തിയതോടെയാണ് ഈ ആപ്പിനെ ടെക് ലോകം ഏറ്റെടുത്തു. താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും സാധിക്കും. റൂം സംഘടിപ്പിക്കുന്നയാളായിരിക്കും ആ റൂമിന്‍റെ മോഡറേറ്റര്‍. മോഡറേറ്റര്‍ക്ക് റൂമില്‍ സംസാരിക്കേണ്ടവരെ തീരുമാനിക്കാം.
ക്ലബ്ഹൗസ് ഐക്കണിലുള്ള ആ സ്ത്രീ ആരാണ്.
പ്രശസ്ത വിഷ്വൽ ആർടിസ്റ്റും സാങ്കേതിക വിദഗ്ധയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഡ്രൂ കറ്റോഗയാണ് ക്ലബ്ഹൗസിന്റെ മുഖമായി ഇപ്പോൾ നിലകൊള്ളുന്നത്.കറ്റോഗ ക്ലബ്ഹൗസിന്റെ ഏഴാമത്തെ ഐക്കണാണ്.