“CHRIS , I LOVE YOU”

christian Eriksen.

ലോകം പ്രാർത്ഥനയായി മാറി . യൂറോ കപ്പ് ഫുട്ബോളിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണത് . ആശുപത്രിയിലേക്കു മാറ്റിയ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി (യുവേഫ) അറിയിച്ചു. ഇറ്റാലിയൻ സീരി എയിൽ ഇന്റർമിലാന്റെ അറ്റാക്കിങ് മിഡ്ഫീൽഡറാണ് ഇരുപത്തൊൻപതുകാരനായ എറിക്സൺ.എറിക്‌സണു വേണ്ടി ലോകം മുഴുവൻ പ്രാർത്ഥിക്കുന്ന ആ സമയത്തു ലുക്കാകുവിന്റെ സഹ താരത്തോടുള്ള സ്നേഹവും നമ്മൾ കണ്ടു . ഇരട്ടഗോളിൽ, ഫിഫ റാങ്കിങ്ങിലെ ഒന്നാമന്മാരായ ബൽജിയം യൂറോയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ റഷ്യയെ 3-0നു തകർത്തു.

ഗോൾനേട്ടം എറിക്സണു സമർപ്പിച്ചാണ് ലുക്കാകു ആശുപത്രിയിൽ തുടരുന്ന കൂട്ടുകാരനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ആദ്യഗോൾ നേടിയതിനു പിന്നാലെ ക്യാമറയ്ക്കടുത്തേക്ക് ഓടിയെത്തിയ ലുക്കാകു ഉച്ചത്തിൽ പറഞ്ഞു. ക്രിസ്, ഐ ലവ് യൂ!.

MORE FROM RADIO SUNO