CHILDREN ALLOWED INSIDE MALLS FROM FRIDAY

QATAR

വാക്‌സിനെടുക്കാത്ത സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് പ്രതിവാര ആന്റിജന്‍ പരിശോധന.

വിവാഹങ്ങള്‍ക്ക് അനുമതി. 

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാളുകള്‍, സൂഖുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സിനെടുക്കാത്തവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ജീവനക്കാര്‍ക്ക് പ്രതിവാര കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കി കൊണ്ട് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്ച (ജൂണ്‍ 18 )തുടക്കമാകും. 

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടരാം. 

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 80 ശതമാനം പേര്‍ക്ക് ഓഫിസിലെത്തിയും 20 ശതമാനം പേര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം. സൈന്യം, സുരക്ഷ, ആരോഗ്യം മേഖലയിലുളളവര്‍ക്ക് വ്യവസ്ഥ ബാധകമല്ല. 

സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ പരമാവധി 15 പേര്‍ക്ക് യോഗം ചേരാം. 15 പേരില്‍ 10 പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം.  കോവിഡ് വാക്‌സിന്‍ എടുക്കാത്തവരോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരോ ആയ അഞ്ചു പേരേ യോഗത്തില്‍ പാടുള്ളു. 

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സിനെടുക്കാത്ത അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത എല്ലാ ജീവനക്കാരും തൊഴിലാളികളും ആഴ്ചാടിസ്ഥാനത്തില്‍  പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. അതേസമയം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍, കോവിഡ് മുക്തര്‍, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ (മന്ത്രാലയം അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ റിപ്പോര്‍ട്ടു പ്രകാരം) എന്നിവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ക്ലീനീങ്, ആതിഥേയ സേവന മേഖലകളിലുള്ളവര്‍ വീടുകളിലായാലും ഓഫിസുകളിലായാലും സേവനം നല്‍കുന്ന ജീവനക്കാരെല്ലാം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം. പ്രവര്‍ത്തനസമയങ്ങളില്‍ 50 ശതമാനം ശേഷിയില്‍ സേവനം നല്‍കാം.

വീടുകളുടെ അകത്തും മജ്‌ലിസുകളിലും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി 10 പേര്‍ക്ക് അല്ലെങ്കില്‍ വാക്‌സിനെടുക്കാത്തതോ മിക്‌സഡ് ഗ്രൂപ്പില്‍പ്പെട്ടവരോ (വാക്‌സിന്‍ എടുത്തവരും അല്ലാത്തവരും പൂര്‍ത്തിയാക്കാത്തവരും) ആയ അഞ്ചു പേര്‍ക്കോ ഒത്തുകൂടാം. വീടുകളുടെയും മജ്‌ലിസുകളുടെയും പുറത്തെ സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി 20 പേര്‍ക്ക് അല്ലെങ്കില്‍ വാക്‌സിനെടുക്കാത്തവരോ മിക്‌സഡ് ഗ്രൂപ്പിലുള്ളവരോ ആയ 10 പേര്‍ക്കും ഒത്തുകൂടാം. 

പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പരമാവധി 10 പേര്‍ക്കും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കും ഒത്തുകൂടാം. ഇവിടങ്ങളിലെ കളിക്കളങ്ങളും വ്യായാമത്തിനുള്ള ഉപകരണങ്ങളും പ്രവര്‍ത്തിക്കില്ല.

MORE FROM RADIO SUNO