AZADI KA AMRIT MAHOTSAV 2022 AND 100 DAYS TO GO CELEBRATION . ഇന്ത്യയുടെ 75th Independence Dayയുടെയും ഖത്തർ ലോകകപ്പിന്റെ 100 ദിന ആഘോഷങ്ങളുടെയും ഭാഗമായി പ്രത്യേക പരിപാടികൾ ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു . നിറഞ്ഞ ജനകീയ പങ്കാളിത്തത്തിൽ ആയിരുന്നു പരിപാടികൾ നടന്നത് . കുട്ടികളുടെ സാന്നിധ്യം കൂടുതൽ മിഴിവേകി .
ഇന്ത്യൻ എംബസി , റേഡിയോ സുനോ 91.7 എഫ്.എം , ഇന്ത്യൻ സ്പോർട്സ് സെന്റര് , മഞ്ഞപട ഖത്തർ , യങ്ങ് കൊമ്പൻസ് എന്നിവർ ചേർന്നായിരുന്നു AZADI KA AMRIT MAHOTSAV 2022 AND 100 DAYS TO GO ആഘോഷങ്ങൾ ഒരുക്കിയത് . നിരവധി പരിപാടികൾക്ക് അരങ്ങൊരുങ്ങിയപ്പോൾ റേഡിയോ സുനോ ടീമും യങ്ങ് കൊമ്പൻസും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു . വാശിയേറിയ മത്സരത്തിൽ യങ്ങ് കൊമ്പൻസ് വിജയം സ്വന്തമാക്കി . റേഡിയോ സുനോ On-air കോണ്ടെസ്റ്റിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു . H.E. Dr. Deepak Mittal, Ambassador of India in Qatar വിശിഷ്ട അതിഥിയായി പങ്കെടുത്തു .