AFC Asian cup semi Jordan vs South Korea

AFC ASIAN CUP 2023-SEMI - QATAR

AFC Asian cup semi Jordan vs South Korea എ എഫ് സി ഏഷ്യൻ കപ്പ് ഖത്തർ അക്ഷരാത്ഥത്തിൽ ആഘോഷമാക്കി . ഖത്തറിന്റെ പ്രധാന സ്ട്രീറ്റുകൾ എല്ലാം തന്നെ ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടി കയറി . സൂക്ക് വാഖിഫ് , കത്താര , ലുസൈൽ , മിശെരിബ് ഡൗൺടൗൺ , അൽ ബിദ ദോഹ എക്സ്പോ തുടങ്ങി ഏറ്റവും പ്രിയപ്പെട്ട ഇടങ്ങൾ എല്ലാം തന്നെ ഫുട്ബോൾ ആരാധകരാൽ സമ്പന്നമാണ് .

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ ഇന്ന് ദക്ഷിണ കൊറിയ ജോര്‍ദാനെ നേരിടും. വൈകിട്ട് ആറ് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.നോക്കൗട്ടിൽ ഇറാഖിനെയും തജികിസ്താനെയും മറികടന്നാണ് ജോർദാൻ സെമി ഉറപ്പിച്ചത് എന്നാൽ സൗത്ത് കൊറിയ സൗദിക്കെതിരെ ഷൂട്ടൗട്ടിലും ആസ്ത്രേലിയക്കെതിരെ എക്സ്ട്രാ ടൈമിലുമാണ് വിജയം കണ്ടത്.

സെമിയിലെ രണ്ടാം മത്സരത്തിൽ ഖത്തർ ഇറാനെ നേരിടും . ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ ഫുട്ബോൾ ആരാധകർ ഈ മത്സരത്തിനായി കാത്തിരിക്കുന്നത് . മികച്ച ഫോം തുടരുന്ന ഖത്തർ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല .

ഫൈനൽ മത്സരത്തിന് വേദി ആകുന്നത് ലുസൈൽ സ്റ്റേടിയമാണ് .

MORE FROM RADIO SUNO