ACHRAF HAKIMI CELEBRATING WITH HIS MOTHER AFTER MOROCCO’S WIN AGANIST BELGIUM

achraf hakimi mother

ACHRAF HAKIMI CELEBRATING WITH HIS MOTHER AFTER MOROCCO’S WIN AGANIST BELGIUM . ഫുട്ബോൾ സ്നേഹത്തിന്റെ ഭാഷയാണ്
കളിക്കളത്തിൽ ആ സ്നേഹം ചിലപ്പോൾ നിറഞ്ഞൊഴുകും
അത് കണ്ണ് നനയിക്കും
സ്നേഹത്തിന്റെ ഗോളുകൾ തോരാതെ പെയ്യും

മത്സരത്തിനു ശേഷം വികാരഭരിതമായ രംഗങ്ങള്‍ക്കും കാണികൾ സാക്ഷ്യം വഹിച്ചു . മൊറോക്കന്‍ താരം അഷ്റഫ് ഹക്കീമി അമ്മയെ ചേര്‍ത്തു നിർത്തി സ്നേഹ ചുംബനം നൽകിയത് ഓരോ ആരാധകന്റെയും മനസ്സ് നിറച്ചു . ചരിത്ര വിജയം നേടിയതിനു ശേഷം അരികിലേക്ക് എത്തിയ മകന്‍റെ കവിളില്‍ അമ്മയുടെ വക ഒരുമ്മ .കെട്ടിപ്പിടിച്ച അമ്മയെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ സ്നേഹ ചുംബനം നല്‍കി ഹക്കീമി. പകരം വെക്കാനില്ലാത്ത കാഴ്ച .

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങില്‍ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം റാങ്കിലുള്ള
ബെല്‍ജിയത്തെ തകര്‍ത്തത്. ലോകകപ്പില്‍ ഇതുവരെ ഒരു ആഫ്രിക്കന്‍ രാജ്യത്തോടും ബെല്‍ജിയത്തിന്‍റെ റെക്കോഡിനെ മൊറോക്കോ മൊറോക്കോ തകര്‍ത്തെറിയുകയും ചെയ്തു.

MORE FROM RADIO SUNO