WE ARE TEAM QATAR

Tokyo Olympics

ഒളിമ്പിക്സ് പൂരം

ലോകത്തിന്റെ കണ്ണുകൾ ഇനി ടോക്കിയോയിലേയ്ക്കാണ് . ഒളിമ്പിക്സ് മത്സരങ്ങൾക്ക് ജൂലൈ 23നു തുടക്കം കുറിക്കും . കണികൾ ഇല്ലാത്ത ആദ്യത്തെ ഒളിമ്പിക്സ് കൂടിയാകും ഇത് . 33 ഇനങ്ങള്‍, പതിന്നൊന്നായിരത്തിലേറെ താരങ്ങള്‍, 339 സ്വര്‍ണമെഡലുകള്‍. ട്രാക്കും ഫീൽഡും ഉണരുകയാണ് . കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടത്തേണ്ട മഹാമേളയാണ് കോവിഡില്‍ തട്ടി ഒരുവര്‍ഷത്തിനിപ്പുറം ജൂലൈ 23ന് ആരംഭിക്കുന്നത് . ടോക്കിയോയിലെ 42 വേദികളിൽ നിന്നും പുതിയ റെക്കോർഡ് നേട്ടങ്ങൾ വരുമോ കാത്തിരിക്കാം .

ഖത്തർ ടീം

ടോക്കിയോ ഒളിംപിക്സില്‍ ഏഴു കായികയിനങ്ങളിലായി 15 കായികതാരങ്ങളാണ് ഖത്തറിനെ പ്രതിനിധീകരിക്കുക. ആറു ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ ഖത്തര്‍ താരങ്ങള്‍ മത്സരിക്കാനുണ്ടാകും. രണ്ടു വനിതാ താരങ്ങളും ഇത്തവണ ടീം ഖത്തറില്‍ ഇടംനേടിയിട്ടുണ്ട്. 100 മീറ്ററില്‍ ബഷൈര്‍ അല്‍മന്‍വാരി, റോവിങില്‍ തലാ അബുജബാറ എന്നിവരാണ് വനിതാ സാന്നിധ്യം. ഒളിംപിക്സ് റോവിങില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാതാരമാണ് തലാ അബുജബാറ.

മറ്റ് ഖത്തര്‍ ടീമംഗങ്ങള്‍- മുതാസ് ബര്‍ഷിം, അബ്ദുല്‍റഹ്മാന്‍ സാംബ, അബൂബക്കര്‍ ഹൈദര്‍, അബ്ദുറഹ്മാന്‍ സഈദ് ഹസന്‍, മുസാബ് ആദം, ഫെമി ഒഗുനോഡെ, അഷ്റഫ് അംഗദ് അല്‍സീഫി(അത്ലറ്റിക്സ്), മുഹമ്മദ് അല്‍റുമൈഹി(ഷൂട്ടിങ്), ഫരേസ് ഇബ്രാഹിം(വെയ്റ്റ്ലിഫ്റ്റിങ്), ഷെരീഫ് യൂനുസ്, അഹമ്മദ് തിജാന്‍(ബീച്ച് വോളിബോള്‍), അയൂബ് അല്‍ഇദ്രിസി(ജൂഡോ), അബ്ദുല്‍അസീസ് അല്‍ഉബൈദ്ലി(നീന്തല്‍).

MORE FROM RADIO SUNO