ഓരോ സംഗീത പ്രേമിയുടെയും കണ്ണ് നിറഞ്ഞു പോയി , K.K ഇനിയില്ല എന്ന് അറിഞ്ഞപ്പോൾ . ബോളിവുഡിന്റെ മലയാളി സ്വരമായിരുന്നു കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത്.പരസ്യങ്ങളുടെ 3500 ജിംഗിൾസുകൾ പാടിയശേഷമായിരുന്നു ബോളിവുഡ് അരങ്ങേറ്റം.മാച്ചിസിലെ ‘ച്ചോട് ആയെ ഹം ലെ’ എന്ന ചെറിയൊരുഭാഗം പാടിയാണ് പിന്നണിഗാനരംഗത്തെത്തിയത്.1999-ലെ ലോകകപ്പിൽ ഇന്ത്യൻ ടീമിനായി പാടിയ ‘ജോഷ് ഓഫ് ഇന്ത്യ’ ഏറെ ശ്രദ്ധയാകർഷിച്ചു. ആഷിക് ബനായാ അപ്നെയിലെ ദിൽ നഷി, തൂഹി മേരി ശബ് ഹെ തുടങ്ങിയ ഗാനങ്ങൾ സംഗീത പ്രേമികൾ നെഞ്ചോടു ചേർത്ത പാട്ടുകൾ ആയിരുന്നു . തൂഹി മേരി ശബ് ഹെ ഒരു കാലത്തിന്റെ പാട്ട് കൂടി ആയിരുന്നു .ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.’പല്‍’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. പൃഥ്വിരാജ് ചിത്രം പുതിയ മുഖത്തിലെ ‘രഹസ്യമായ് രഹസ്യമായ്’ എന്ന ഗാനം കേരളത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു .
കെ.കെയുടെ പാട്ടുകൾക്ക് ജീവനുണ്ട് ..
ആ വരികളും സംഗീതവും പാടിക്കൊണ്ടേയിരിക്കും….