ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് വിരാട് കോലി
വിരാട് കോലിയുടെ പോസ്റ്റ് :
ടീമിനെ ജയത്തിലേക്കു നയിക്കാൻ കഴിഞ്ഞ 7 വർഷമായി ഓരോ ദിവസവും കഠിനാധ്വാനവും അക്ഷീണ പരിശ്രമവും നടത്തിവരികയാണ് . അങ്ങേയറ്റം വിശ്വസ്തതയോടെയാണു ഞാൻ ആ ജോലി ചെയ്തത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ എല്ലാറ്റിനുമൊരു വിരാമമുണ്ടാകും . ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ കരിയറിൽ അതിപ്പോഴാണെന്നു ഞാൻ കരുതുന്നു. ഈ യാത്രയിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഉഴപ്പുകയോ വിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന എല്ലാക്കാര്യത്തിലും 120% ആത്മാർഥത കാട്ടി.അങ്ങനെ ചെയ്തില്ലെങ്കിൽ അതു ശരിയല്ലെന്നാണ് എന്റെ തോന്നൽ. എല്ലാക്കാര്യത്തിലും എനിക്കു വ്യക്തതയുണ്ട്.എന്റെ ടീമിനോടു ഞാൻ അവിശ്വസ്ത പുലർത്തിയിട്ടില്ല.ദീർഘകാലം ക്യാപ്റ്റനായി തുടരാൻ അവസരം നൽകിയ ബിസിസിഐക്കു നന്ദി.ടീമിനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടിനു പിന്തുണ നൽകിയും പ്രതിസന്ധിഘട്ടങ്ങളിൽ തോൽക്കാതെ ഒപ്പം നിന്നും സഹായിച്ച സഹതാരങ്ങൾക്കും നന്ദി. നിങ്ങളാണ് എന്റെ യാത്ര അവിസ്മരണീയവും സുന്ദരവുമാക്കിയത് .
ടെസ്റ്റ് ക്രിക്കറ്റിൽ നേട്ടങ്ങളിലേക്കു മാത്രം കുതിക്കാൻ എൻജിൻപോലെ പ്രവർത്തിച്ച രവിഭായിക്കും (രവി ശാസ്ത്രി) സഹായികൾക്കും നന്ദി. ക്യാപ്റ്റനെന്ന നിലയിൽ എന്നിൽ വിശ്വാസമർപ്പിച്ചതിനും ഇന്ത്യൻ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാൻ പ്രാപ്തിയുള്ള ആളായി എന്നെ കണ്ടെത്തിയതിനും എം.എസ്.ധോണിക്കും നന്ദി….