KamalHaasan

VIKRAM OFFICIAL TITLE TEASER

VIKRAM OFFICIAL TITLE TEASER

ഉലക നായകൻ കമൽഹാസന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയ കീഴടക്കി . ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജും കമൽഹാസനും ഒന്നിക്കുന്ന ‘വിക്രം’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ‍കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുള്ള സിനിമ ലോകേഷിന്റെ അഞ്ചാം സിനിമയാണ്.കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യും. വിക്രം എന്ന പേരിൽ കമൽഹാസന്റെ മറ്റൊരു ചിത്രം 1986–ൽ റിലീസ് ചെയ്തിട്ടുണ്ട്.വിജയ് നായകനായ മാസ്റ്റർ ആണ് ലോകേഷ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.ഈ പടം കാണാൻ കാത്തിരിക്കാൻ, കാരണം ഒന്ന് ലോകേഷ് കനകരാജ്, പിന്നെ നമ്മുടെ ഉലകനായകൻ❤️❤️❤️I am waiting,Kamal Sir just nailed it..എന്നിങ്ങനെയാണ് ആരാധകരുടെ കമെന്റുകൾ .