U19 WORLD CUP 2022 : INDIA BEAT ENGALND TO CLINCH RECORD – EXTENDING FIFTH TITLE

Under 19 Team India

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത് . ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.ഇന്ത്യയുടെ അഞ്ചാം U19 WORLD CUP കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു.അര്‍ധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും (84 പന്തില്‍ 50 റണ്‍സ്) നിഷാന്ത് സിന്തുവിന്റെയും (54 പന്തില്‍ പുറത്താകെ 50 റണ്‍സ്) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് വീശിയും നിറഞ്ഞാടിയ രാജ് ബവയുടെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. കളിയിലെ താരമായ രാജ് ബാവ അഞ്ചു വിക്കറ്റും 35 റണ്‍സും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.അവസാന ഘട്ടത്തിലെ സമ്മര്‍ദ്ദം കാറ്റില്‍പറത്തി അടുത്തടുത്ത പന്തുകളില്‍ രണ്ട് സിക്‌സര്‍ പയിച്ച് ദിനേശ് ബനയാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത് .

U19 WORLD CUP
Under19 World cup India – Radio Suno

RELATED : TEAM INDIA WON THE WORLD CUP AND CHANGED INDIAN CRICKET FOREVER

MORE FROM RADIO SUNO