ഈ ശിശു ദിനം കുട്ടി താര ദിനം , നമ്മുടെ പ്രിയ താരങ്ങളും കുട്ടിക്കാലവും
Trending Childhood Images
ചാച്ചാജിയുടെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം. ഓരോ ശിശുദിനവും സമ്മാനിക്കുന്നത് നിറമുള്ള ഓർമകളാണ്.മുതിർന്നവർക്കു ചെറുപ്പകാലത്തിന്റെയും കുട്ടിക്കൾക്കു ഓർമയിലേക്ക് നിലനിൽക്കാൻ മനോഹരമായ ഒരു ദിവസവും . നൊസ്റ്റാൾജിയ പോലെ പഴയ സ്കൂൾ കാലഘട്ടവും എല്ലാവരുടെയും മനസ്സിൽ എത്തും . പക്ഷെ നമ്മുടെ ഓർമകൾക്ക് കൂട്ടായി നിരവധി സിനിമകളും ഉണ്ടാകും . ചെറുപ്പ കാലത്തു ആദ്യം കണ്ട സിനിമ മുതൽ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് ആദ്യമായി തീയറ്ററിൽ എത്തി കണ്ട ചിത്രങ്ങളും ഏതായാലും പറഞ്ഞു വരുന്നത് സിനിമയെക്കുറിച്ചു തന്നെയാണ് നമ്മുടെ പ്രിയ താരങ്ങളുടെ ചില വ്യസ്തതമായ ചില ചിത്രങ്ങൾ .
ഓരോ സ്പെഷ്യൽ ദിനവും കടന്നു വരുമ്പോൾ വരുമ്പോൾ സോഷ്യൽ മീഡിയയും സജീവം ആകും . ഇന്ന് ശിശു ദിനത്തിൽ സൈബർ ലോകം പോയത് താരങ്ങളുടെ പഴയകാല ചിത്രങ്ങൾ തേടിയാണ് . അനുപമ പരമേശ്വരൻ, കാളിദാസും മാളവികയും, ദുൽഖർ സൽമാൻ, ഫഹദ്, ദിവ്യ ഉണ്ണി തുടങ്ങിയ നിരവധി താരങ്ങളുടെ പഴയകാല ചിത്രങ്ങൾ വീണ്ടും ടൈം ലൈനിൽ എത്തി . Childhood Photos of your favourite celebrities.
ഇൻസ്റ്റാഗ്രാമിൽ പല താരങ്ങളും കുട്ടികൾക്കൊപ്പമോ കുട്ടിക്കാലത്തെ ചിത്രങ്ങളോ പങ്കുവെച്ചു . ഈ കുട്ടി ‘താരങ്ങളെ’ മനസിലായോ’ എന്ന് ചോദിച്ചു സോഷ്യൽ മീഡിയ പേജുകളും ആക്റ്റീവ് ആയിരുന്നു.പുതുമുഖ താരങ്ങളുടെയും കുട്ടിക്കാല ചിത്രങ്ങൾക്ക് നിറയെ ആരാധകരുടെ സ്നേഹം ലഭിച്ചു . ഉണ്ണി മുകുന്ദൻ ബാല്യത്തിൽ,കുഞ്ചാക്കോ ബോബൻ പണ്ടേ ക്യൂട്ടാ തുടങ്ങി മനോഹരമായ ഹെഡ്‍ലൈനുകളും കാണാൻ സാധിക്കും .Childhood memories on the occasion of childrens day . Kunchacko Boban shared mesmerising photos .
മഞ്ജു വാരിയരുടെ സ്കൂൾ കാലഘട്ടത്തിലെ ഡാൻസ് വേഷത്തിലുള്ള ചിത്രവും , ദേ നമ്മുടെ ബേബിമോൾ എന്ന പേരിൽ കുമ്പളങ്ങി നൈറ്റ്സിലെ അന്ന ബെനിന്റെ ചിത്രവും കാണാം .കുട്ടികളെ സംബന്ധിക്കുന്ന സിനിമകളെ കുറിച്ചും പല പേജുകളും ചർച്ച ചെയ്തു . മൈ ഡിയർ കുട്ടിച്ചാത്തനും , പ്രിയവും , ആൻ മരിയ കലിപ്പിലാണ് , വെള്ളിനക്ഷത്രം , മനു അങ്കിൾ തുടങ്ങി നിരവധി ചിത്രങ്ങളും
കമന്റുകളിൽ എത്തി . ബോളിവുഡ് താരങ്ങളും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളുമായി എത്തി .
റേഡിയോ സുനോ 91 .7 നേരുന്നു ഹാപ്പി ചിൽഡ്രൻസ് ഡേ