TIME FOR NATURE : WORLD ENVIRONMENT DAY

World Environment Day

TIME FOR NATURE : WORLD ENVIRONMENT DAY

പ്രകൃതിയുടെ സംഗീതം കേൾക്കൂ…

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

കാടിന്റെ ശബ്‍ദം കേട്ടിട്ടുണ്ടോ
മഴയുടെ ശബ്‍ദം അറിയാമോ
ഓർമ്മയിൽ പണ്ട് കേട്ട ചീവിടിന്റെ ശബ്‍ദമുണ്ടോ
കരിയിലകൾ കൂടിചേരുമ്പോഴുള്ള കാടിന്റെ ശബ്‍ദം കേട്ടിട്ടുണ്ടോ
നനുനത്ത മണ്ണിന്റെ മണം അറിഞ്ഞിട്ടുണ്ടോ

ഇവയെല്ലാം കൂടി ചേരുന്നതാണ് പ്രകൃതി . ഒരു പനിയും ചുമയും കൂടി ചേർന്ന് ഈ പ്രകൃതിയുടെ ചില നന്മകൾ നമുക്ക് തിരിച്ചു തന്നു . യമുനാ നദി 25 വർഷങ്ങൾക്കു ശേഷം തെളിനീര് കണ്ടു , ജീവൻ തിരിച്ചെടുത്തു സാവധാനം ഒഴുകി . കിളികളുടെയും പക്ഷികളുടെയും കളിചിരികൾ വീട്ടിൽ ഇരുന്നു മനുഷ്യൻ കേട്ടു .ഒരുപാട് വർഷങ്ങൾക്ക് ശേഷം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും എവറസ്റ്റ് കൊടുമുടി ദൃശ്യമായി.ലോകത്തിന്റെ പല ഭാഗത്തും ശുദ്ധ വായു ലഭിച്ചു . ലോകം കണ്ടറിഞ്ഞു പ്രകൃതിയുടെ തിരിച്ചു വരവ് . ഈ മഹാമാരിക്ക് ശേഷവും പ്രകൃതിയെ വേദനിപ്പിക്കാതെ ജീവിക്കാൻ മനുഷ്യൻ പഠിച്ചെങ്കിൽ …..

 

MORE FROM RADIO SUNO