ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ഈ മാസം 15ന് തുടങ്ങും. വാക്‌സിന്‍ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതല്‍ ആയ, കോവിഡ് അപകടസാധ്യത കൂടുതലുളള (ഹൈ-റിസ്‌ക്) വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.
കോവിഡിനെതിരെ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുകയാണ് ബൂസ്റ്റര്‍ ഡോസിന്റെ ലക്ഷ്യം. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിലൂടെ കൂടുതല്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാമെന്ന ഏറ്റവും പുതിയ ക്ലിനിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിതരണം ആരംഭിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.