THE MBAPPE SHOW . ഇനി കിലിയൻ ടൈം . കാലിൽ കാറ്റിന്റെ വേഗതയിൽ ഒളിപ്പിച്ച കിലിയൻ എംബാപ്പെ ഖത്തർ ലോകകപ്പിൽ കൊടുംങ്കാറ്റായി മാറിക്കഴിഞ്ഞു . ജിറൂദ് നേടിയ ആദ്യ ഗോളിന് അസിസ്റ്റ് നല്‍കികൊണ്ടാണ് എംബാപ്പെ തുടക്കമിട്ടത് രണ്ടാം പകുതിയിലെ 74-ാം മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന്റെ ആദ്യ ഗോളടിച്ചു.മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ രണ്ടാം ഗോളും സ്വന്തമാക്കി കിടിലനായി മാറി എംബാപ്പെ . ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ്പ്‌സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതെത്താനും എംബാപ്പെക്കായി.
ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ റെക്കോർഡും കിലിയൻ എംബാപ്പെ തകർത്തു . 24 വയസ്സിൽ താഴെ ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് എംബാപ്പെയ്ക്ക് സ്വന്തമായി . 60 വർഷം പഴക്കമുള്ള റെക്കോർഡാണ് എംബാപ്പെ തിരുത്തിയത് .
ഒന്നിലധികം ലോകകപ്പുകളിൽ നാലോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യത്തെ ഫ്രഞ്ച് താരം കൂടിയാണ് എംബാപ്പെ.അതേസമയം ഫ്രാൻസിന്റെ എക്കാലത്തെയും ടോപ് സ്‌കോററായി ഒലിവിയർ ജിറൂദ് മാറി. താരത്തിന്റെ 52-ാം രാജ്യാന്തര ഗോളായിരുന്നു പോളണ്ടിന് എതിരെ ഇന്നലത്തേത് . 51 ഗോളുകള്‍ നേടിയ മുന്‍താരം തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.
Kylian Mbappé Lottin
കിലിയൻ എംബാപ്പെ ലോട്ടിൻ (ജനനം: ഡിസംബർ 20, 1998) ഒരു ഫ്രഞ്ച് പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനാണ്. ഫ്രഞ്ച് ദേശീയ ഫുട്‌ബോൾ ടീമിനും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമെയ്നിനും വേണ്ടി ഫോർവേഡ് സ്ഥാനത്ത് കളിക്കുന്നു.
എഎസ് ബോണ്ടി, ഐഎൻഎഫ് ക്ലൈയർഫോണ്ടൈൻ, മൊണാക്കോ തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് അക്കാദമിയിലൂടെ ചെറുപ്പത്തിലേ ശ്രദ്ധേയനായ എംബാപ്പെ മോണക്കോയുടെ റിസർവ് ടീമിൽ ഇടംനേടി പ്രൊഫഷണൽ കരിയർ ആരംഭിച്ചു. 2016-17 സീസണിൽ മോണക്കോയുടെ ഒന്നാം നിര ടീമിൽ ഇടംനേടുകയും 17 വർഷത്തിനു ശേഷം ക്ലബ്ബിന് ലീഗ് 1 കിരീടം നേടുന്നതിന് പങ്കാളിത്തം വഹിച്ചു. തുടർന്നുള്ള സീസണിൽ അദ്ദേഹം വായ്‌പ അടിസ്ഥാനത്തിൽ പിഎസ്‌ജി ക്ലബ്ബിൽ ചേർന്ന്. സീസണിൻ്റ അവസാനം 180 ദശലക്ഷം യൂറോ പ്രതിഫലത്തോടെ അവിടെ സ്ഥിരമായി കളിക്കും എന്ന് വ്യവസ്ഥയോടെയാണ് അദ്ദേഹം പിഎസ്‌ജിയിൽ ചേർന്നത്. ഇതോടെ എംബാപ്പെ ഏറ്റവും വിലപിടിപ്പുള്ള കൗമാരകാരനായ രണ്ടാമത്തെ ഫുട്‌ബോൾ കളിക്കാരനായി.
ഫ്രാൻസിന് വേണ്ടി അണ്ടർ 17, അണ്ടർ 19 കളിച്ചിട്ടുള്ള എംബാപ്പെ മാർച്ച് 2017 ൽ അവരുടെ സീനിയർ ടീമിൽ അരങ്ങേറി. 2018 ലെ ലോകകപ്പിൽ പെറുവിനെതിരെ ഗോൾ നേടി, ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി.