The Loud Lounge 23 The Highest Event Frequency.

The Loud Lounge 23 : The Highest Event Frequency

ലോക സിനിമയ്ക്ക് മുമ്പിൽ മലയാള സിനിമയുടെ തലപൊക്കമായ താരരാജാക്കന്മാർ ഖത്തറിന്റെ മണ്ണിൽ പറന്നിറങ്ങാൻ പോകുന്നു .ഖത്തർ ഇതുവരെ കാണാത്ത വിസ്‌മയ താരരാവ് ഒരുങ്ങുകയായി .The Loud Lounge 23 The Highest Event Frequency . 91 ഇവെന്റ്സ് ,കേരള പ്രൊഡ്യൂസഴ്സ് അസോസിയേഷനും അമ്മ അസോസിയേഷനുമായി ചേർന്നാണ് പരിപാടി ദോഹയിൽ അവതരിപ്പിക്കുക.ഒഫീഷ്യൽ റേഡിയോ പാർട്ണർ Radio Suno 91.7 FM ആണ് .

മലയാളത്തിന്റെ Big Ms മോഹൻലാൽ , മമ്മൂട്ടി ഇരുവരും ഈ പവിഴ ദ്വീപിൽ പൊൻ താരകങ്ങളായി മിന്നി തിളങ്ങുന്ന മാസ്മരിക നിമിഷങ്ങൾ നവംബർ മാസത്തിലാകും നടക്കുക . ഒരുപാട് വ്യത്യസ്‌തകൾ നിറഞ്ഞ താര സംഗമം ആകും ഒരുങ്ങുക എന്ന് ഭാരവാഹികൾ അറിയിച്ചു . ഒപ്പം 40 വർഷങ്ങൾ മലയാള ഗാന ശാഖയിൽ പിന്നിടുന്ന എം.ജീ ശ്രീകുമാറിന് സ്പെഷ്യൽ ആദരവും ഒരുക്കമെന്ന സൂചനയും നൽകി . സ്ഥിരം കാണുന്ന സ്റ്റേജ് പരിപാടികളിൽ നിന്നും ഇതുവരെ കാണാത്ത രീതിയിൽ ഉള്ള ഷോയ്ക്കായി പരിശ്രമിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു . ദിലീപ് ജയറാം കുഞ്ചാക്കോ ബോബൻ ബിജു മേനോൻ ആസിഫ് അലി സുരാജ് വെഞ്ഞാറമൂട് ജോജു ജോർജ് ജയസൂര്യ മനോജ് കെ ജയൻ കീർത്തി സുരേഷ് ,ഐശ്വര്യാ ലക്ഷ്മി , കല്യാണി പ്രിയദർശൻ , ഹണി റോസ് ,കലാഭവൻ ഷാജോൺ , swetha മേനോൻ , മണിയൻ പിള്ള രാജു , സ്വാസിക , സാനിയ അയ്യപ്പൻ , ഒപ്പം ഗായക നിരയിൽ റിമി ടോമി , സ്റ്റീഫൻ ദേവസി ടീം തുടങ്ങി മലയാളത്തിലെ മുൻ നിര താരങ്ങൾ എല്ലാമെത്തും.

.
കേരള പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ നിന്നും Anto Joseph President , B. Rakesh Secretary , Listin Stephen Treasurer , Siyad Koker Vice President ,G. Suresh Kumar Vice President , M. Renjith , Mummy Century , എന്നിവരും ഹാരിസ് , Musthfa ( 91 ഇവെന്റ്സ്) എന്നിവരും പത്ര പത്ര സമ്മേളനത്തിൽ പങ്കെടുത്തു .