Thank you Qatar for your unconditional Love and support

Radio suno 6th Anniversary

Thank you Qatar for your unconditional Love and support . കേട്ട് കേട്ട് കൂട്ട് കൂടിയ 6 വർഷങ്ങൾ. ഖത്തറിൽ ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് ആറാം വാർഷികാഘോഷ നിറവിൽ . 2017 നവംബർ 5 നാണ് ലോക ശ്രോതാക്കൾക്കായി റേഡിയോ സുനോ പാടിതുടങ്ങിയത്.അന്നു മുതൽ ഇന്ന് വരെ ഓരോ ദിവസവും വ്യത്യസ്തതകൾ സമ്മാനിച്ചാണ് മിഡിൽ ഈസ്റ്റിലെ favorite റേഡിയോ നെറ്റ്‌വർക്ക് എന്ന പദവി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് അലങ്കരിക്കുന്നത്. ഹിന്ദി , മലയാളം ഭാഷകളിൽ ആരംഭിച്ച് ശ്രോതാക്കളുടെ ആവശ്യകത മുൻനിർത്തി നേപ്പാൾ , സിംഹള , കന്നഡ എന്നീ ഭാഷകളിലേയ്ക്കും വിപുലീകരിച്ചു.

റേഡിയോ ഇൻഡസ്ടറിയിലെ തന്നെ ട്രെൻഡ് സെറ്റിങ് ആശയങ്ങളിലൂടെയാണ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിന്റെ ഈ 6 വർഷക്കാലം കടന്നു പോയത്.കേട്ട് കേട്ട് കൂട്ട് കൂടുന്ന ഓരോ ശ്രോതാക്കൾക്കും നന്ദി …സ്നേഹം …..

MORE FROM RADIO SUNO