T20 UPDATES -2020

T20 updates

T20 UPDATES

പോയിന്റ് ടേബിളിൽ സ്ഥാനങ്ങൾ മാറി മറിയുന്നു . ഇന്ന് 2 മത്സരങ്ങൾക്കാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത് . ആദ്യ മത്സരം ഹൈദരബാദും രാജസ്ഥാനും തമ്മിലായിരുന്നു . ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തത് . ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍കണ്ട രാജസ്ഥാനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിയാന്‍ പരാഗ് – രാഹുല്‍ തെവാട്ടിയ സഖ്യമാണ് വിജയത്തിലെത്തിച്ചത് . 26 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമായി റിയാന്‍ പരാഗ് 42 റണ്‍സോടെ പുറത്താകാതെ നിന്നു. 28 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറും സഹിതം രാഹുല്‍ തെവാട്ടിയ 45 റണ്‍സെടുത്തു. അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സറിന് പറത്തി പരാഗാണ് രാജസ്ഥാന് ആവേശ ജയം സമ്മാനിച്ചത്.

ഈ സീസണിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ തമ്മിലായിരുന്നു രണ്ടാം മത്സരം മുംബൈയും ഡൽഹിയും . ഡൽ‍ഹിയ്ക്കെതിരെ മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് വിജയമാണ് ലഭിച്ചത് . ക്വിന്റണ്‍ ഡികോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറികളാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.

റേഡിയോ സുനോ 91 .7 എഫ് . എം റേഡിയോ ഒലീവ് 106 .3 എഫ് . എം-ലൂടെയും തത്സമയ അപ്ഡേറ്ററുകൾ കൃത്യമായി അറിയാം .

ഇനി നാളെ ഒക്ടോബർ 12-ന് ഒരൊറ്റ മത്സരം ബാംഗ്ലൂർ Vs കൊൽക്കൊത്ത

MORE FROM RADIO SUNO