SECOND GOLD MEDAL FOR QATAR

Barshim

ഉറപ്പിച്ച സ്വർണ്ണത്തിന് മാറ്റമില്ല , മാറ്റ് കൂട്ടി ഖത്തറിന് വീണ്ടും സ്വർണ്ണ നേട്ടം .

ടോക്കിയോ ഒളിംപിക്സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം. ഹൈജമ്പില്‍ വിസ്മയപ്രകടനവുമായി ലോക ചാംപ്യന്‍ മുതാസ് ബര്‍ഷിം സ്വര്‍ണത്തില്‍ മുത്തമിട്ടു. 2.37 മീറ്റര്‍ ഉയരം മറികടന്നാണ് ബര്‍ഷിം സ്വര്‍ണം നേടിയത്.2012 ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലവും 2016 റിയോ ഒളിംപിക്സില്‍ വെള്ളിയും നേടിയ ബര്‍ഷിം ടോക്കിയോയിലെ സ്വര്‍ണത്തോടെ ഒളിംപിക്സിലെ ഹാട്രിക് മെഡല്‍ നേട്ടം കൂടിയാണ് സ്വന്തമാക്കിയത്. ഹൈജംപില്‍ മൂന്നു ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന താരമെന്ന അപൂര്‍വ നേട്ടവും ഖത്തര്‍ താരം സ്വന്തമാക്കി

MORE FROM RADIO SUNO