REMEMBERING THE LEGENDARY GENE DEITCH ,TOM AND JEERY & POPEYE ANIMATOR

TOM AND JEERY RADIO SUNO

REMEMBERING THE LEGENDARY GENE DEITCH ,TOM AND JEERY & POPEYE ANIMATOR

ജന്മ വൈരികളായ പൂച്ചയും എലിയും തമ്മിലുള്ള വഴക്ക് കണ്ട് ലോകം കുടു കൂടാ ചിരിച്ചപ്പോൾ അതിനു പിന്നിൽ ഓസ്കാർ ജേതാവായ ​​ Eugene Merril Deitch (യൂജീൻ മെറിൽ ഡെയ്​ച്ച്)ന്റെ സംവിധാന മികവായിരുന്നു . ആനിമേഷൻ പരമ്പരയിലെയും കാർട്ടൂൺ കഥകളിലേയും നായകൻ പോപ്പോയ് -യുടെയും സംവിധായകൻ യൂജീൻ മെറിൽ ഡെയ്​ച്ച് തന്നെ ആയിരുന്നു . ‘പോപായ്​ ദി സെയ്​ലർ’ പരമ്പരയിൽ ചിലതും ‘ടോം ആൻഡ്​ ജെറി’യുടെ 13 എപ്പിസോഡുകളുമാണ് ഡെയ്​ച്ച്​​ ഒരുക്കിയത് .

വില്യം ഹന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്ന് എം.ജി.എം. സ്റ്റുഡിയോയ്ക്കുവേണ്ടി നിര്‍മിച്ച ടോം ആൻഡ് ജെറി 80 വർഷം പൂർത്തിയാക്കുമ്പോളാണ് യൂജീൻ മെറിൽ ഡെയ്​ച്ച് ഈ ലോകത്തോട് വിട പറഞ്ഞത് . വ്യോമസേനയിൽ പൈലറ്റായി ജോലി ചെയ്തിരുന്ന ജീൻ 1944ൽ ആരോഗ്യകാരണങ്ങളെ തുടർന്ന് തിരികെ വന്നു. പിന്നീടായിരുന്നു അനിമേഷൻ കരിയർ . 58ലായിരുന്നു ആദ്യ ഓസ്കർ നോമിനേഷൻ. ‘മൺറോ’ എന്ന ചിത്രമാണ് 1960ൽ മികച്ച ആനിമേറ്റഡ്​ ഷോർട്​ ഫിലിമിനുള്ള ഓസ്​കർ പുരസ്​കാരം നേടിയത് . 2004ൽ ആനിമേഷനിലുള്ള സമഗ്ര സംഭാവനക്കുള്ള വിൻസർ മക്കായ്​ പുരസ്​കാരത്തിനും അദ്ദേഹം അർഹനായി

 

MORE FROM RADIO SUNO