REMEMBERING BRILLIANT AND AWE-INSPIRING ACTOR IRFAN KHAN

IRFAN KHAN RADIO SUNO

REMEMBERING MAGNIFICENT ACTOR IRFAN KHAN

മീര നായരുടെ ‘സലാം ബോംബെ’യിലൂടെ 1988ലാണ് ഇര്‍ഫാന്‍ ഖാന്‍റെ സിനിമാ പ്രവേശം. വേറിട്ട അഭിനയ ശൈലിയിലൂടെ സിനിമ പ്രേമികളുടെ ഹൃദയം കവർന്ന നടനായിരുന്നു ഇർഫാൻ ഖാൻ . ഇന്ത്യ കണ്ട മികച്ച നടൻമാരിൽ ഒരാളായി തന്നെയാണ് ചലച്ചിത്ര നിരൂപകരും സമകാലികരും മറ്റ് വിദഗ്ധരുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ കണക്കാക്കിയത് . ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സാജൻ ഫെർണാണ്ടസിന് പതിവിൽ നിന്നും വ്യത്യസ്തമായി ലഞ്ച് ബോക്സിൽ പുതിയ രുചി ലഭിക്കുമ്പോൾ ഉണ്ടാകുന്ന ഭാവങ്ങൾ ലഞ്ച് ബോക്സ് എന്ന ചിത്രം കണ്ട ആരും മറക്കില്ല . ഇർഫാൻ ഖാനെക്കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് റിതേഷ് ബത്ര സംവിധാനം ചെയ്ത ദി ലഞ്ച് ബോക്സ് .

മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ ബോളിവുഡ് സിനിമകള്‍ കൂടാതെ ചില ബ്രിട്ടീഷ് പ്രൊഡക്ഷനുകളിലും ഹോളിവുഡ് ചിത്രങ്ങളിലും ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.പാന്‍ സിംഗ് തോമര്‍, ദി ലഞ്ച് ബോക്സ്, ഹൈദര്‍, പികു, ഹിന്ദി മീഡിയം, സ്ലംഡോഗ് മില്യണയര്‍, ജുറാസിക് വേള്‍ഡ്, ദി അമേസിംഗ് സ്പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ എന്നിവയാണ് കരിയറിലെ പ്രധാന സിനിമകള്‍.പാന്‍ സിംഗ് തോമറി’ലെ അഭിനയത്തിന് 2013ല്‍ ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം അഭിനയജീവിതത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ തേടിയെത്തി. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ഈ ചെറിയ കാലയളവിൽ തന്നെ പ്രേക്ഷകരുടെ ഓർമ്മയിൽ നിന്നും മായാത്ത മുഖമായി ഇർഫാൻ ഖാൻ

Adieu Irfan Khan

MORE FROM RADIO SUNO