Rafael Nadal Radio Suno

RAFAEL NADAL WINS THE AUSTRALIAN OPEN , HIS 21ST GRAND SLAM TITLE

21 കീരിടങ്ങളുമായി ടെന്നീസിന്റെ തമ്പുരാനായി റാഫേൽ നദാൽ . ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടാണ് ചരിത്രനേട്ടം സ്വന്തമാക്കിയത് . സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം RAFAEL NADAL. ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദേവിനെ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെ മറികടന്നാണ് 35 കാരനായ നദാല്‍ ചരിത്രനേട്ടം സ്വന്തമാക്കിയത് . നദാല്‍ നേടുന്ന രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതിന് മുന്‍പ് 2009-ലാണ് താരം കിരീടത്തില്‍ മുത്തമിട്ടത്. അന്ന് സാക്ഷാല്‍ റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത് .

നമ്മൾ മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു പ്രേത്യകത കൂടി ഈ മത്സരത്തിനുണ്ട് . ഈ മത്സരത്തിന്റെ ടോസ് ഇട്ടത് മലയാളിയായ ജോയൽ റോണി എന്ന ബാലനാണ് .
മെല്‍ബണില്‍ താമസിക്കുന്ന കോട്ടയം തിടനാട് സ്വദേശി പേഴുംകാട്ടില്‍ റോണി ജോര്‍ജിന്റെയും എറണാകുളം ഇടപ്പള്ളി ചിറയ്ക്കല്‍ മണവാളന്‍ വീട്ടില്‍ സ്മിതയുടെയും മകനാണ് ജോയൽ .

Radio Suno 91.7 FM – Qatar’s No. 1 Radio Station നേരുന്നു ആശംസകൾ