RADIO SUNO 91.7 FM IS ALL SET TO CELEBRATE THIS EID WITH ‘EID MAJLIS 2022’

Eid Majlis 2022

EID MAJLIS 2022

ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ മെയ് 2ന് . റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ പെരുന്നാൾ വന്നു ചേരുന്നത് . മുൻ വർഷങ്ങളിലേതിനേക്കാൾ സജീവമാണ് ഈ വർഷത്തെ ആഘോഷങ്ങൾ . റേഡിയോ സുനോ 91.7 എഫ് . എം ഈദ് മജ്‌ലിസ് എന്ന പേരിലാണ് ഈ വർഷത്തെ ഈദ് ആഘോഷങ്ങൾക്കായി തുടക്കമിടുന്നത് . സ്പെഷ്യൽ ഓൺ – എയർ , ഓൺ ഗ്രൗണ്ട് , ഓൺലൈൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .

 Eid Majlis 2022
Radio Suno Eid Majlis 2022

ഈദ് ഹോം വിസിറ്റ്

റേഡിയോ സുനോ ഫാമിലി ശ്രോതാക്കളുടെ കുടുംബങ്ങളിലേയ്ക്ക് എത്തുകയാണ് നിരവധി
സമ്മാനങ്ങളുമായി . മികച്ച രജിസ്ട്രേഷനാണ് ഈദ് ഹോം വിസിറ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഫാമിലിയിലേക്ക് റേഡിയോ സുനോ അവതാരകർ സമ്മാനങ്ങളുമായി എത്തും .

ഈദ് ഫെസ്റ്റിവൽ

ഖത്തർ ടൂറിസത്തിന്റെ ഈദ് ആഘോഷങ്ങൾക്ക് മേയ് 3 ന് ദോഹ കോർണിഷിൽ ആരംഭം കുറിക്കും.
കത്താറ ബീച്ചിൽ ഈദിന്റെ ആദ്യ 4 ദിനങ്ങളിലാണ് ആഘോഷങ്ങൾ. വൈകിട്ട് 4.00 മുതൽ രാത്രി 9.00 വരെയാണു പരിപാടികൾ.ഈദിന്റെ രണ്ടാം ദിനം മുതൽ കത്താറഫി ബിൽഡിങ് 41 ലെ തുറായ പ്ലാനിറ്റേറിയത്തിൽ പ്രതിദിനം 3 വിനോദ-വിദ്യാഭ്യാസ സിനിമകളുടെ പ്രദർശനം ഉണ്ടാകും. മേയ് 10 മുതൽ 14 വരെ കത്താറയിൽ നാടക പരിപാടികളും സജീവമാകും.

RELATED : MAKE THIS EID SPECIAL BEING HOME !!!! EID MUBARAK

MORE FROM RADIO SUNO