PULLI MOVIE TITLE POSTER
ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നായകനാണ് ദേവ് മോഹൻ . സൂഫിയും സുജാതക്കും ശേഷം ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം ‘പുളളി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ സ്ഥിരം ഫോർമാറ്റിൽ നിന്നും മാറി സഞ്ചരിച്ച ചിത്രങ്ങൾക്കു ശേഷം ജിജു അശോകൻ ചിത്രങ്ങൾക്കു ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കമലം ഫിലിംസിന്റെ ബാനറിൽ റ്റി.ബി രഘുനാഥൻ ആണ്.
ഫെബ്രുവരി പതിനഞ്ചിന് ചിത്രീകരണം തുടങ്ങുന്ന സിനിമയ്ക്ക് സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ത്രിൽസ് സുപ്രീം സുന്ദർ, പ്രോജക്ട് ഡിസൈനർ അമൽ പോൾസൺ.