ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ ‘മണി ഹെയ്സ്റ്റ്’. ‘ലാ കാസ ഡേ പാപ്പല്‍’ എന്ന് സ്‍പാനിഷ് പേരുള്ള സിരീസ്.
‘മണി ഹെയ്സ്റ്റ്’ന്റെ പുതിയ സീസണിന് ഒരു ഗംഭീര വരവേൽപ്പ് കൊടുക്കാൻ ഒരുങ്ങി ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് . ഇന്ന് കൃത്യം 5 മണിക്ക് റേഡിയോ സുനോയുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വീഡിയോ റീലീസ് ചെയ്യും .
നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്‍റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ചാം സീസണിന്‍റെ റിലീസ് തീയതി മെയ് 24ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ട്രെയ്‍ലര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഓഗസ്റ്റ് 2ന് ട്രെയ്‍ലര്‍ എത്തും